കാഞ്ഞങ്ങാട് :നീലേശ്വരം കെ.എസ്.ഇ.ബി സെക്ഷനിലെ ഓവർസിയറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത് അടുത്ത സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നാട്ടുകാരെയും ഞെട്ടിച്ചു. കൊടക്കാട് വെള്ളച്ചാൽ വന്ന ലോത്ത് കുഞ്ഞിക്കണ്ണന്റെ മകൻ കെ. വിനയൻ 50 ആണ് മരിച്ചത്. വീടിന് സമീപത്തുള്ള മൂസയുടെ ഉടമസ്ഥയിലുള്ള കോഴി ഷെഡിന് പിറക് വശത്തുള്ള കഴുക്കോലിൽ ഇന്നലെ വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വിനയൻ ജീവനൊടുക്കാനുണ്ടായ കാരണം തിരയുകയാണ് അടുത്ത സുഹൃത്തുക്കൾ . കഴിഞ്ഞ ദിവസം കാണുമ്പോഴും നല്ല നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് പെരളത്തെ തറവാട് വീട്ടിൽ എത്തിച്ച് ഉച്ചക്ക് ശേഷം സംസ്ക്കാരം. കാഞ്ഞങ്ങാട് സെക്ഷനിൽ ലൈൻമാനായിരുന്ന വിനയൻ പ്രമോഷൻ ലഭിച്ച് ഏഴ് മാസം മുൻപാണ് നീലേശ്വരം സെക്ഷനിൽ ഓവർസിയറായത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കൾ ഉണ്ട്.
0 Comments