നബിദിനാഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ ആഘോഷം അതിരു കടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭാരത് റെഡ്‌ഡി അറിയിച്ചു. തിരക്കേറിയ റോഡിൽ ഗതാഗത തടസം ഉണ്ടാക്കിക്കൊണ്ടുള്ള റാലികൾ, ബൈക്ക് റേസിങ്, വാഹനങ്ങളിൽ രൂപമാറ്റം വരുത്തി അമിത ശബ്ദത്തിലും മറ്റുള്ള നിയമ ലംഘനം നടത്തുന്നവർക്കെതിരേയും വാഹന ഉടമകൾക്കെതിരേയും കേരള പൊലീസ് ആക്ട് പ്രകാരവും മോട്ടർ വാഹന നിയമ പ്രകാരവും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊലീസ് മേധാവി അറിയിച്ചു.
0 Comments