കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ സംശയകരമായ സാഹചര്യത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 6.30 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് എതിർ വശം ബാറിനടുത്ത് സംശയ സാഹചര്യത്തിൽ കണ്ടവരെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവരെല്ലാം മറ്റ് ജില്ലക്കാരാണ്. കൊല്ലം സ്വദേശി ഒ.എൻ.സിബി 36, തിരുവന്തപുരം സ്വദേശികളായ വിശാഖ് ഹരീന്ദ്രൻ 35 , ബിബിൻ എസ് ബൈജു 28, അജ്മൽ ഡി ബാബു 28, തൃശൂർ സ്വദേശി നജീബ് 44,കൊല്ലം സ്വദേശി ആദർശ് ബാബു 44,പത്തനംതിട്ട സ്വദേശി അജി ജോർജ് 43, തൃശൂർ സ്വദേശി റിബുബാബു 38 എന്നിവരാണ് അറസ്റ്റിലായത്. കുറച്ച് പേരെ കാറിനുള്ളിലും മറ്റുള്ളവരെ പുറത്തായും സംശയ നിലയിൽ കണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യക്തമായ ഉത്തരം നൽകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരം ലഭിച്ച്
എസ്. ഐ എം. വി . വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തുകയായിരുന്നു.
0 Comments