Ticker

6/recent/ticker-posts

അമ്മക്കൊപ്പം യാത്ര ചെയ്ത കുട്ടി ഓട്ടോയിൽ നിന്നും ഇറങ്ങിയില്ല പരിഭ്രാന്തിക്കൊടുവിൽ ആശ്വാസം

കാഞ്ഞങ്ങാട് :അമ്മക്കൊപ്പം യാത്ര ചെയ്ത കുട്ടി ഓട്ടോയിൽ നിന്നും ഇറങ്ങിയില്ല പരിഭ്രാന്തിക്കൊടുവിൽ
 ആശ്വാസം. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഓട്ടോയിൽ കയറിയതാണ് അമ്മയും മകനും. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി
നോർത്ത് കോട്ടച്ചേരി ഭാഗത്തുള്ള വീടിന്റെ ഇടവഴിയിൽ  മാതാവ് ഇറങ്ങിയെങ്കിലും എട്ട് വയസുള്ള കുട്ടി ഇറങ്ങിയില്ല. ഇക്കാര്യം അമ്മയും ഓട്ടോ ഡ്രൈവറും ശ്രദ്ധിച്ചില്ല. ഓട്ടോ കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന കുട്ടിയെ ഓട്ടോ ഡ്രൈവർ ശ്രദ്ധിച്ചത്. ഇതോടെ പരിഭ്രമിച്ച ഡ്രൈവർ ഉടൻ ഓട്ടോ തിരിച്ച് അമ്മയെ ഇറക്കിയ സ്ഥലത്തേക്ക് കുതിച്ചു. എന്നാൽ അമ്മയാവട്ടെ മകനെ കാണാതെ പരിഭ്രമിച്ച് മറ്റൊരു ഓട്ടോയിൽ ബസ് സ്റ്റാൻഡിനടുത്തെത്തി വിവരം ട്രാഫിക്  എസ്.ഐ മധുവിനോട്
പറഞ്ഞു. ഓട്ടോഡ്രൈവർമാരും യാത്രക്കാരും തടിച്ച് കൂടി. ഓട്ടോ ഡ്രൈവറുടെ അടയാളം അമ്മ പറഞ്ഞതോടെ മറ്റ് ഡ്രൈവർമാർക്ക് ആളെ മനസിലായി അവർ ഉടൻ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ആദ്യം അമ്മയെ ഇറക്കിയ വീടിനടുത്തുള്ള സ്ഥലത്ത് കുട്ടിയുമായി ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞതോടെയാണ് ആശങ്കകൾക്കൊടുവിൽ ആശ്വാസമായത്.
Reactions

Post a Comment

0 Comments