Ticker

6/recent/ticker-posts

വീടെന്ന സ്വപ്നം ബാക്കിയാക്കി നാടിനെ കണ്ണീരണിയിച്ച് സജീഷിൻ്റെ മടക്കം

നീലേശ്വരം: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ടിപ്പർ ലോറി കാറിലിടിച്ച് മരിച്ച
ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിലെ അംഗം ചെറുവത്തൂർ മയിച്ചയിലെ കെ. കെ. സജീഷിൻ്റെ മൃതദേഹം പൊലീസ് സേനയെയും നാട്ടുകാരെയും കണ്ണീരിലാക്കി സംസ്ക്കരിച്ചു. പണി പൂർത്തിയാവാത്ത
സ്വപ്നവീട്ടിലേക്കായി
രുന്നു  അവസാന വരവ്. 
സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കായായിരുന്നു ഈ യുവ പൊലീസ് ഓഫീസറുടെ അന്ത്യ യാത്ര. നീലേശ്വരം ബ്ലോക്ക് ഓഫിസിനടുക്ക് പട്ടേന റോഡിൽ  വീടിന്റെ നിർമാണം അവസാനഘട്ടത്തിലായിരുന്നു. 
 ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെയായിരുന്നു വിധി മറ്റൊന്നായത്.
 പണിതീരാത്ത വീട്ടിൽ മൃതദേഹം എത്തി ച്ചപ്പോൾ നാട് വിങ്ങിപൊട്ടി. അൽപ്പ സമയം സ്വപ്ന വീട്ടിൽ വെച്ചു.
 നീലേശ്വരം പൊലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യക്കും രണ്ട് മക്കൾക്കൊപ്പമായിരുന്നു താമസം.
 2010ൽ പൊലീസ് സേനയുടെ ഭാഗമായി വെള്ളരിക്കുണ്ട്, കുമ്പള, ബേഡകം സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു.
 ജില്ല പൊലീസ് മേധാവിയുടെ ഗുഡ് സ ർവിസ് എൻട്രി ലഭിച്ചിട്ടുണ്ട്. 15 വർഷത്തെ പൊലീസ് സേവനം. ലഹരി, മയക്ക് മരുന്ന് സംഘത്തെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പിടികൂടുന്ന ഡാൻസാഫ് സംഘത്തിലെ അംഗം. നിരവധി ഇത്തരം സംഘങ്ങളെ പിടികൂടി. ഈ മരണം സഹപ്രവർത്തകർക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. വലിയ വേദനയാണ് സജീഷിൻ്റെ വിടവ് സഹപ്രവർത്തകരിലുണ്ടാക്കിയത്.
 ജില്ല പൊലീസ് ആസ്ഥാനത്തും മേൽപറമ്പ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും  പട്ടേനയിലെ വീട്ടിലും പൊതുദർശനത്തിനുവെച്ചു.
 കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജില്ലാ
പൊലീസ് മേധാവി വിജയ് ഭാ രത് റെഡ്ഡി, അഡീഷനൽ എ സ്.പി സനു മോഹൻ, ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജ്, കാഞ്ഞങ്ങാട് ഡിവൈ. എസ്.പി സി.കെ. സുനിൽകു മാർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ, നീലേശ്വരം നഗരസഭ ചെയർ പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, നഗരസഭ കൗൺസിലർ ഇ.ഷജീർ കെ.പി. സതീഷ് ചന്ദ്രൻ
എറുവാട്ട് മോഹനൻ  സഹപ്രവർത്തകരും നാട്ടുകാരും  ആദരാജ്ഞലി അർപ്പിക്കാനെത്തി. മയ്യിച്ചയിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് സംസ്ക്കരിച്ചു.
Reactions

Post a Comment

0 Comments