കാഞ്ഞങ്ങാട് :
രണ്ട് പേർ കൂടി വിസ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ കുടുങ്ങി. ഇരുവർക്കുമായി അഞ്ചര ലക്ഷം രൂപ നഷ്ടമായി. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സ്വിറ്റ് ർലാൻ്റിൽ വിസ വാഗ്ദാനം ചെയ്തായിരുന്നു രണ്ട് തട്ടിപ്പുകളും. ചിറ്റാരിക്കാൽ കാട്ടി പൊയിൽ കാഞ്ഞ മലയിലെ കെ എ . അഖിലിന് 27, രണ്ടലക്ഷം രൂപ നഷ്ടപെട്ടു. കഴിഞ്ഞ വർഷമാണ് പണം നൽകിയത്.
കോഴിക്കോട് സ്വദേശി സാബു, മഹാരാഷ്ട്ര സ്വദേശി ബിന്ദു ഗഹാസി എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഇതേ പ്രതികൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് മറ്റൊരു വിസ തട്ടിപ്പ് കേസും റജിസ്ട്രർ ചെയ്തു. കമ്പല്ലൂർ തയ്യിലെ അജിത്ത് ബാബു28 വിൻ്റെ പരാതിയിലാണ് കേസ്. മൂന്ന് ലക്ഷം രൂപയാണ് യുവാവ് നൽകിയത്.
0 Comments