കാഞ്ഞങ്ങാട് : നബിദിന ആഘോഷത്തിൻ്റെ ഭാഗമായി
ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ കഴിച്ച 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. 15 കുട്ടികളെ രാത്രി തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ ഇന്നലെ രാത്രി നടന്ന നബിദിനാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ച വർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി നൽകി. ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. പഴകിയ ഷവർമ്മയാണ് നൽകിയതെന്ന് പരാതിയുണ്ട്. ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളമുണ്ടാക്കിയതോടെ ചെറിയ സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആശുപത്രിയിലുമെത്തി. ആരോഗ്യ വകുപ്പിനും വിവരം നൽകി. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ 16, ഫാത്തിമത്ത് ഷാക്കിയ 13, നഫീസ മ ൻസ 13, നഫീസത്ത് സുൽഫ 13 എന്നി കുട്ടികൾ ആശുപത്രിയിൽ ചികിൽസയിലാണ് . മറ്റുള്ള കുട്ടികളെ പരിശോധനക്ക് ശേഷം വിട്ടു.
0 Comments