Ticker

6/recent/ticker-posts

കൺട്രോൾ വാൾവിൻ്റെ കുഴിയിൽ കാൽ കുടുങ്ങി ബാങ്ക് ജീവനക്കാരന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് :കൺട്രോൾ വാൾവിൻ്റെ കുഴിയിൽ കാൽ കുടുങ്ങി ഗുരുതരമായി പരിക്ക് പറ്റിയ ബാങ്ക് ജീവനക്കാരനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ജല അതോറിറ്റി അധികൃതർ സ്ഥാപിച്ച കൺട്രോൾ വാൾവിൻ്റെ മൂടാത്ത കുഴിയിൽ കാൽകുടുങ്ങിയാണ് സഹകരണ ബാ ങ്ക് ജീവനക്കാരന്റെ കാൽഞരമ്പുകൾ മുറിഞ്ഞത്.
ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് സീനിയർ ക്ലർക്ക് വെങ്ങാട്ടെ ഇ. മനോജ് കുമാറാണ് 48 പരിക്കേറ്റത്.
കാൽഞരമ്പുകൾ മുറിഞ്ഞത്. പാദത്തിലെ എല്ലിന് പൊട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.
  വീടിനടുത്തുള്ള റോഡിലൂടെ നടന്നു പോകവെ കൺട്രോൾ വാൾവിന്റെ തു റന്നിട്ട കുഴിയിൽ  കാൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരാണ്  പണിപ്പെട്ട് മനോജിന്റെ കാൽ പുറത്തെടുത്തത്. ഇടതു കാൽപാദത്തിന്റെ അടിഭാഗത്തെ മൂന്ന് ഞരമ്പുകൾ അറ്റനിലയിലാണ്. വാൾവിൻ്റെ മുകളിലെ നോബിനിടയി ൽപ്പെട്ട് മാംസവും മുറിഞ്ഞുപോ യതിനാൽ പ്ലാസ്റ്റിക് സർജറി മാ
ത്രമേ പോം വഴിയുള്ളൂവെന്ന്  ആശുപത്രിയിലെ അധികൃതർ പറഞ്ഞിട്ടുണ്ട്. ചീമേനി ഭാഗത്തുനിന്ന് ചെറുവത്തൂർ മുണ്ടക്കണ്ടം, വെങ്ങാട്ട് ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി
ദേശീയപാതയിൽനിന്ന് വെങ്ങാട്ട് റെയിൽവേ ലൈൻ റോഡിൻ്റെ തു ടക്കത്തിൽ ജല അതോറിറ്റി സ്ഥാപിച്ച കൺട്രോൾ വാൾവിൻ്റെ കുഴിയിലാണ് കാൽ കുടുങ്ങിയത്. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുയർന്നു.
Reactions

Post a Comment

0 Comments