കാസർകോട്:മഞ്ചേശ്വരത്ത് പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. ഷെഡിൽ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന മിനി ലോറി കസ്റ്റഡിയിലെടുത്തു. കൊടല മുഗറു സുള്ള്യമ്മയിലെ ഒരു വീടിൻ്റെ 15 മീറ്റർ മാറി പടിഞ്ഞാറു വശത്തുള്ള ഷെഡിൽ നാല് ചാക്കുകളിലായി സൂക്ഷിച്ച 116.200 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച അശോക് ലൈലാൻഡ് ദോസ്തും സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മഞ്ചേശ്വരം എസ്.ഐ കെ.ആർ. ഉമേഷിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്.
0 Comments