Ticker

6/recent/ticker-posts

വീടിൻ്റെ ടെറസിൽ നിന്നും കാൽ വഴുതി താഴെ വീണ് ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട് : വീടിൻ്റെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. കല്ലൂരാവി പഴശിവീട്ടിൽ കുഞ്ഞിക്കണ്ണൻ്റെ മകൻ പി.വി. ചന്ദ്രൻ 62 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശുവിന് കൊടുക്കാനുള്ള പുല്ല് ഉണക്കാൻ ടെറസിന് മുകളിൽ കയറിയ സമയത്താണ് അപകടം. നേരത്തെ കൊവ്വൽ സ്റ്റോറിൽ ആയിരുന്നു താമസം. പുതിയ വീട് കെട്ടി കല്ലൂരാവിയിലേക്ക് താമസം മാറിയതായിരുന്നു. ഭാര്യ: ലക്ഷ്മി.
മക്കൾ: സൗമ്യ, രമ്യ.
Reactions

Post a Comment

0 Comments