ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ
പോക്‌സോ കേസ് പ്രതിയെയാണ് പൊലീസ് സമർത്ഥമായി പിടികൂടിയത്.
പനയാൽമൈലാട്ടി കൂട്ടുപുന്ന സ്വദേശി എ. മധുസൂദനൻ നായർ 62 ആണ് അറസ്ററിലായത്.
2023ൽ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു.
കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി വാറന്റ് പുപപ്പെടുവിക്കുകയും ചെയ്തിരുന്നു. ചീമേനി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് വിവരങ്ങൾ രഹസ്യമായി ശേഖരിക്കുകയും പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയും സമർത്ഥമായി പിടികൂടുകയുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയുമായിരുന്നു പ്രതി.
0 Comments