Ticker

6/recent/ticker-posts

പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ് ഒറ്റ ദിവസം 3396 വാഹനങ്ങൾ പരിശോധിച്ചു 1243 നിയമ ലംഘനങ്ങൾ കണ്ടെത്തി, ലഹരിയുമായി മൂന്ന് പേർ പിടിയിൽ, 184 വാറൻ്റ് പ്രതികൾ പിടിയിൽ, 41 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന

കാഞ്ഞങ്ങാട് :ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്തു.  3396 വാഹനങ്ങൾ പരിശോധിക്കുകയും 1243 നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുകയും ചെയ്തു. 184  വാറന്റ് പ്രതികളെ പിടികൂടി. ഗുണ്ടാ ലിസ്റ്റില്പെട്ട 94  പേരെ പരിശോധിച്ചു. എൻ. ഡി. പി. എസ് ആക്ട് പ്രകാരം 8  കേസുകൾ രജിസ്റ്റർ ചെയ്തു ഒരാളിൽ നിന്നും 1.76 ഗ്രാം എംഡിഎംഎ വിദ്യാനഗർ പൊലീസ് പിടികൂടി മുട്ടത്തൊടി ഇസത് നഗർ സ്വദേശി ബദറുദ്ദീൻ36ആണ് പിടിയിലായത് . 14000 ത്തോളം പാക്കറ്റ് നിരോധിത ലഹരിവസ്തുക്കൾ കാസർകോട് പൊലീസ് പിടികൂടി മഹി ഇടയിൽപീടിക നാലുതറ സ്വദേശികളായ സുബാഷ് 39 , വിനേഷ് കുമാർ 48 എന്നിവരാണ് പിടിയിലായത്. മറ്റ് സ്പെഷ്യൽ ആക്ടസ് പ്രകാരം 97  കേസുകൾ രജിസ്റ്റർ ചെയ്തു 41 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി.
Reactions

Post a Comment

0 Comments