Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന്
വൈകീട്ടോടെയാണ് മരണം.
ബല്ലാ കടപ്പുറത്തെ ഷക്കീർ 40 ആണ് മരിച്ചത്. ഏറെ നാളായി ചികിൽസയിലായിരുന്നു. ഭാര്യ സജിന. ഏക മകൻ ഷാനു.15 വർഷമായി ബല്ലാ കടപ്പുറത്തായിരുന്നു താമസം. ഓട്ടോ ഡ്രൈവർ ജോലി ചെയ്തിരുന്നു. ഷുഗർ വർദ്ധിച്ചാണ് രണ്ട് വർഷത്തോളം കിടപ്പിലായത്. കഴിഞ്ഞ ദിവസംശസ്ത്ര ക്രിയക്ക് വിധേയനായിരുന്നു. സ്വദേശമായ ഉളിയത്തടുക്കയിലേക്ക് മൃതദേഹം കൊണ്ട് പോകും.
Reactions

Post a Comment

0 Comments