Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ14 വയസുകാരനെ കാണാതായി കണ്ടു കിട്ടുന്നവർ വിവരം അറിയിക്കണം

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ14
വയസുകാരനെ കാണാതായതായി പരാതി കണ്ടു കിട്ടുന്നവർ വിവരം പൊലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
മാങ്ങാട് പുതിയ കണ്ടം ഹൗസിൽ അബ്ദുൾ റഹ്മാന്റെ മകൻ പി.എ. അബ്ദുൽ ബാസിത്തിനെയാണ് കാണാതായത്. 14 ന്  രാവിലെ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചുവന്നില്ല. ബന്ധുക്കൾ രാത്രിയോടെ പൊലീസിൽ പരാതി നൽകി. മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
160 സെൻറീമീറ്റർ വിവരം കാണാതാകുമ്പോൾ കറുത്ത ടീഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്നു  കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറിലോ വിവരം അറിയിക്കണം . ഇൻസ്പെക്ടർ:
 9497977276
എസ്.ഐ 9497980938
മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ
04994284100.
Reactions

Post a Comment

0 Comments