കാഞ്ഞങ്ങാട് :വായ്പയായി വാങ്ങിയ 25 പവൻ സ്വർണാഭരണങ്ങളിൽ പതിമൂന്നര പവൻ സ്വർണം തിരിച്ചു നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടക്കാട് വേങ്ങപ്പാറയിലെ ഗോപാലൻ്റെ ഭാര്യ പി.ടി. രമ 43 യുടെ പരാതിയിൽ നവീൻ ചന്ദ്രനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. 2021 ഏപ്രിൽ 19 ന് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മൂന്ന് മാസത്തേക്ക് 25 പവൻ വാങ്ങുകയും പതിനൊന്നര പവൻ തിരികെ നൽകി ബാക്കി ആഭരണങ്ങൾ തിരികെ നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്.
0 Comments