കാഞ്ഞങ്ങാട് : സ്കൂളിൽ സ്റ്റെയർകെയ്സിൽ നിന്നും വീണ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി വിഷ്ണു രാജിനാണ് 15 പരിക്കേറ്റത്. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് അപകടം. മുകൾനിലയിൽ നിന്നും താഴെ ഇറങ്ങി വരവെയാണ് അപകടം. ഇടത് കൈ എല്ല് പൊട്ടി. രാത്രിയോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ന് സ്കൂളിൽ പoനം ഉണ്ടായിരുന്നില്ല. കലോൽസവ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.
0 Comments