കാസർകോട്:50 ഓളം പേർ ചേരിതിരിഞ്ഞ് ഏറ്റ്മുട്ടി. പ്രശ്നത്തിൽ പൊലീസ് ഇടപെട്ട് സംഘർഷത്തിലേർപെട്ടവരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് ഇടപെട്ടതോടെ സംഘർഷത്തിൽ ഏർപെട്ടവർ ഓടി രക്ഷപ്പെട്ടു. സംഘർഷമുണ്ടാക്കിയ 50 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. രാത്രി 7.30 മണിയോടെ മൊഗ്രാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനടുത്താണ് ആൾക്കൂട്ടം ചേരിതിരിഞ്ഞ് അടി നടത്തിയത്. കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് മതിയായ ബലപ്രയോഗം നടത്തിയ പൊലീസ് പിടിച്ചു മാറ്റി. പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിനാണ് കേസ്.
0 Comments