ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രൻ 30 ആണ് പിടിയിലായത്. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസിൻ്റെ നേതൃത്വത്തിലാണ് കസ്ററഡിയിലെടുത്തത്. പ്ലസ്ടു വിന് പഠിച്ചിരുന്ന 17 കാരിയായ പെൺകുട്ടിയെ സ്കൂളിൽ പോകുന്ന സമയം ബസിൽ വച്ച് പരിചയപ്പെടുകയും പ്രണയം നടിച്ച് 2024 ൽ ബേക്കൽ പൊലീസ് പരിധിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. നഗ്ന ചിത്രം പകർത്തുകയും ഇത് കാട്ടി വീണ്ടും പീഡിപ്പിച്ചു. പെൺകുട്ടിക്ക് പ്രായ പൂർത്തിയായ ശേഷം നഗ്ന ചിത്രം കാട്ടി ഭീഷണിപെടുത്തി ബലാൽസംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയതോടെ പോക്സോ, ബലാൽസംഗം, ഐടി ആക്ട് ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.
0 Comments