Ticker

6/recent/ticker-posts

ചിത്താരി ചേറ്റുകുണ്ടിൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നു തട്ടുകടക്ക് തീ പിടിച്ചു, ആശങ്ക, രക്ഷാ പ്രവർത്തനത്തിന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി

കാഞ്ഞങ്ങാട് :ചിത്താരി ചേറ്റുകുണ്ടിൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നു. തട്ടുകടക്ക് തീ പിടിച്ചു. ചേറ്റു കുണ്ട് ടൗണിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. കടക്കകത്തുണ്ടായിരുന്ന പാചക വാതസിലിണ്ടറിൽ ചോർച്ചയുണ്ടായി തീ പിടിച്ചു. സ്ഥലത്ത് ജനങ്ങൾ തടിച്ച് കൂടി വിവരമറിഞ്ഞ് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് കാഞ്ഞങ്ങാട് നിന്നു മെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. പൊലീസും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments