കണ്ണൂർ :കണ്ണൂരിൽ കുറുനരി ആക്രമണം കുട്ടിക്ക് കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കുറുനരി ആക്രമിച്ചത്. കൊളച്ചേരിയിലാണ് സംഭവം. ഒരു കുട്ടിയെ കുറുനരി ആക്രമിച്ചതോടെ മറ്റ് കുട്ടികൾ ചിതറി ഓടി. കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പുറം, കോട്ടാഞ്ചേരി ഭാഗങ്ങളിൽ മുൻപ് കുറുനരി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
0 Comments