കാഞ്ഞങ്ങാട് :കൂത്തുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ചട്ടഞ്ചാൽ സ്വദേശിയായ യുവാവ് മരിച്ചു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ ഇതേ ബസ് ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ സഹിതം തെറിച്ചു വീണ യുവാവ് ബസിൻ്റെ പിറക് വശത്തെ ടയർ കയറി മരിക്കുകയായിരുന്നു. ചട്ടഞ്ചാലിലെ യു. കെ . സജിനിയുടെ മകൻ വിഷ്ണു വിശ്വനാഥൻ 30 ആണ് മരിച്ചത്. കൂത്തുപറമ്പിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി കൊണ്ട് പോകവെയാണ് അപകടം. കൂത്ത് പറമ്പ് സൗത്ത് ഇൻഡ്യൻ ബാങ്കിന് സമീപം ഇന്ന് വൈകീട്ട് 4.15 നാണ് അപകടമെന്ന് കൂത്ത് പറമ്പ് എസ്.ഐ മനോജ് കുമാർ പറഞ്ഞു. മൃതദേഹം കൂത്ത് പറമ്പ് ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവറുടെ പേരിൽ കേസെടുത്തു.
0 Comments