Ticker

6/recent/ticker-posts

വീട്ടിലെ സ്യൂട്ട് കേസിൽ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപയുടെ ആഭരണം കാണാതായി, കുടുംബ സുഹൃത്തിനെ തിരഞ്ഞ് പൊലീസ്

കാഞ്ഞങ്ങാട് :വീട്ടിലെ സ്യൂട്ട് കേസിൽ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായി. മോഷ്ടാവെന്ന് സംശയിക്കുന്ന കുടുംബ സുഹൃത്തിനെ തിരയുകയാണ് പൊലീസ്. ഓരോ പവൻ തൂക്കം വരുന്ന മൂന്ന് സ്വർണ വാളകൾ, രണ്ടര പവൻ തൂക്കം വരുന്ന ഒരു പാലക്ക മാലയുമായിരുന്നു സ്യൂട്ട് കേസിൽ നിന്നും മോഷണം പോയത്. മാണിയാട്ട് തിരുനെല്ലൂർ ക്ഷേത്രത്തിന് സമീപത്തെ സി.എം. രവീന്ദ്രൻ്റെ 61 വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ 17 ന് ഉച്ചക്ക് ഒരു മണിക്കും 21 ന് രാത്രി 8 മണിക്കും ഇടയിലാണ് മോഷണം. നീലേശ്വരം സ്വദേശിയായ കുടുംബ സുഹൃത്ത് ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വീട്ടുടമസ്ഥൻ നൽകിയ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments