Ticker

6/recent/ticker-posts

പി.എം. ശ്രീ : ഡി.ഡി.ഒ ഓഫീസ് മാർച്ച് നടത്തിയ എം. എസ്. എഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

കാസർകോട്:പി.എം. ശ്രീ പദ്ധതിയിൽ പ്രതിഷേധിച്ച് ഡി.ഡി.ഒ ഓഫീസ് മാർച്ച് നടത്തിയ എം. എസ്. എഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത കാസർകോട് പൊലീസ് ഇവരെ കൂടാതെ ഏഴ് പേർക്കെതിരെ കൂടി കേസെടുത്തു. പി. എം. ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറ യറ വച്ച സർക്കാറിന് മാപ്പില്ലെന്ന മുദ്രാവാക്യവുമായി കാസർകോട് ഡി.ഡി.ഒ ഓഫീസിലേക്ക് ഇന്ന് ഉച്ചക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകരാണ് അറസ്റ്റിലായത്. എടച്ചേരിയിലെ എ. അൻസാഫ് 31, എതിർത്തോടിലെ കെ.പി. ഹാസിർ 25, ഏത്തടുക്കയിലെ പി. അബ്ദുൾ സലാം 31, ചേരൂരിലെ സി.എച്ച്. സെയ്യിദ് താഹ 31, മജാലിലെ ബി എ . മുഹമ്മദ് അഷറഫ് 26 എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments