കാഞ്ഞങ്ങാട് :കടയിലേക്കെന്ന് പറഞ്ഞ് പോയ വയോധികനെ മൂന്നാഴ്ചയായി കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി കരിയാപ്പിലെ കുഞ്ഞിരാമനെ 75 യാണ് കാണാതായത്. കഴിഞ്ഞ മാസം 7 ന് രാവിലെ ചീമേനിയിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭാര്യ സി. നാരായണി 71 യുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
0 Comments