കാഞ്ഞങ്ങാട് :മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയൻചാലിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പൊന്നുംവിലക്ക് എടുത്ത് ഏറ്റെടുത്ത 2 ഏക്കർ 80 സെൻറ് ഭൂമിയിൽ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാംഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതൽ മുടക്കിൽ പണിപൂർത്തീകരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ഉദ്ഘാടനം 2 ന് ഇന്ന് പകൽ 11ന് ഓടയംചാലിൽ നടക്കും. പരിപാടിയിൽ കാഞ്ഞങ്ങാട് എം എൽ എ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. കിഴക്കിൻ്റെ കവാടമായ ഒടയംചാലിൽ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുൻപെ ആരംഭിച്ചുവെങ്കിലും സ്ഥലം സംബന്ധിച്ച കേസും, മറ്റ് അനുമതികൾ കിട്ടാൻ വൈകിയതും പദ്ധതി പൂർത്തീകര ണത്തിന് കാലതാമസം വരുത്തി. ഗ്രാമപഞ്ചായത്തിൻ്റെ തനത് വരുമാനം ഉയർത്തുന്നതിലേക്കായി ഒടയംചാലിന്റെ ഹൃദയഭാഗത്ത് 3000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള 3 നില കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1.5 കോടി സി.എഫ്.സി ഫണ്ടും, 24 ലക്ഷം തനത് ഫണ്ടും ഉപയോഗിച്ച് പദ്ധതി വെച്ചും, ബാക്കി തുക കേരള അർബൻ റൂറൽ ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്‌പ എടുത്തുമാണ് നിർമ്മാണം. ആകെ 8 കോടി 14 ലക്ഷം രൂപ വിനിയോഗിച്ച് 2 നിലകളു ള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഊരാളുങ്കാൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പൂർത്തീകരിച്ചത്.
0 Comments