Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും വീടുവിട്ട ഭർതൃമതി കോടതിയിൽ ആസാം സ്വദേശിക്കൊപ്പം പോയി

നീലേശ്വരം :നീലേശ്വരത്ത് നിന്നും വീടുവിട്ട ഭർതൃമതി കോടതിയിൽ ആസാം സ്വദേശിക്കൊപ്പം പോയി. കരിന്തളം കാട്ടി പൊയിൽ സ്വദേശിനി മജീന 26 യാണ് ആസാം സ്വദേശി സദ്ദാം ഹുസൈനൊപ്പം 27 പോയത്. നീലേശ്വരത്തെ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന യുവതിയെ രണ്ടാഴ്ച മുൻപാണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ നീലേശ്വരത്ത് ജോലി ചെയ്ത് വന്നിരുന്ന ആസാം സ്വദേശി ക്കൊപ്പം പോയതായി മനസിലായി. ഇരുവരും ഹൈദരാബാദിലുള്ളതായി കണ്ടെത്തിയ നീലേശ്വരം പൊലീസ് ഹൈദരാബാദിലെത്തി ഹഫീസ പേട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരെയും പൊലീസ് നീലേശ്വരത്തെത്തിച്ചു. തുടർന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആസാം സ്വദേശിക്കൊപ്പം പോകുന്നതായി അറിയിച്ചതിനെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം വിട്ടു. ആസാം സ്വദേശി ക്കൊപ്പം പോയി.  കണ്ടക്ടറുമായിയുവതിയുടെ ആദ്യ വിവാഹവും പ്രണയത്തിലായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തായിരുന്നു സ്വന്തം വീട്. അഞ്ച് വയസുള്ള കുട്ടിയെ വീട്ടിലാക്കിയായിരുന്നു യുവതി പോയത്.
Reactions

Post a Comment

0 Comments