Ticker

6/recent/ticker-posts

യുവ അഭിഭാഷകയുടെ മരണം:അഭിഭാഷകൻ റിമാൻഡിൽ, പോയി ആത്മഹത്യ ചെയ്തു കൂടെയെന്ന് സന്ദേശം

കാസർകോട്:കുമ്പളയിലെ
സി.പി.എം നേതാവായ  യുവ അഭിഭാഷക
രഞ്ജിതയുടെ
മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റത്തിനു അഭിഭാഷക സുഹൃത്ത് അറസ്റ്റിൽ. പ്രതിയെ
കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ 45യാണ് കുമ്പള പൊലീസ്
അറസ്റ്റ് ചെയ്തത്.
രഞ്ജിതയുടെ ആത്മഹത്യാ കുറിപ്പും ,
മൊബൈൽ ഫോണും  പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട പുറമുറ്റം, മുണ്ടലം സ്വദേശിയാണ് പ്രതിയായ അനിൽ കുമാറിർ . കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. ജിജീഷിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ കെ. ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. 
വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് പ്രതി.
സെപ്തംബർ 30നാണ്  രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.
സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.
അഭിഭാഷക ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
ഇതിൽനിന്നാണ് മരണം സംബന്ധിച്ച നിർണായക വിവരങ്ങൾ  ലഭിച്ചത്. പോയി ചത്തു കൂടെയെന്ന് പ്രതിസന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
 രഞ്ജിതയുടെ മരണത്തിൽ 
ദുരൂഹത ആരോപിച്ച് കുടുംബവും, സി പി എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയും രംഗത്തുവന്നിരുന്നു. 
കുമ്പള ബത്തേരി സ്വദേശിനിയായ രഞ്ജിത വിവാഹിതയാണ്. അനിൽകുമാറും വിവാഹിതനാണ്. ഇന്ന് വൈകീട്ടോടെ കാസർകോട് കോടതിയാണ് റിമാൻഡ് ചെയ്തത്.

Reactions

Post a Comment

0 Comments