Ticker

6/recent/ticker-posts

നാല് പേർക്ക് അക്രമത്തിൽ പരിക്ക് നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :നാല് പേരെ
അക്രമിച്ച്  പരിക്കേൽപ്പിച്ചെന്ന പരാതിയിൽ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മടിക്കൈ പൂത്തക്കാൽ ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ചാണ് സംഭവം. മുണ്ടോട്ടെ പി. ദീപക് 21, അശ്വിൻ 20, വിഷ്ണു 20, 
വിവേക് 20 എന്നിവരെയാണ് ആക്രമിച്ചത്. ഇവരുടെ പരാതിയിൽ വിപിൻ, വിപിൻ, സച്ചിൻ, വിജിനീഷ് എന്നിവർക്കെതിരെയാണ് കേസ്. തടഞ്ഞു നിർത്തി കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും തലക്കും മറ്റും അടിക്കുകയും കത്തി കാട്ടി വിടൂല എന്ന് ഭീഷണിപെടുത്തിയെന്ന പരാതിയിലാണ് കേസ്. പരാതിക്കാർ ഓടിച്ചു വന്ന ബൈക്കുകളെ വഴിയിൽ തടഞ്ഞപ്പോൾ ആരാടാ എന്ന് ചോദിച്ചതിനാണ് മർദ്ദന മെന്ന് പരാതിക്കാർ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments