Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ അപകടം കാറുകൾ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞു, 5 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ   കാറുകൾ കൂട്ടിയിടിച്ച് ഒന്ന് തല കീഴായി മറിഞ്ഞു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. നോർത്ത്
 കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷനിലാണ് അപകടം. കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് റോഡ് മധ്യേ തല കീഴായി മറിയുകയായിരുന്നു. കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ ഇഖ്ബാൽ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസർകോട്
ഭാഗത്ത് നിന്നും വന്ന കാർ പിറകിലിടിക്കുകയും മുന്നിലെ കാർതല കീഴായി മറിയുകയായിരുന്നു. രണ്ട് കാറുകളിലുമായി ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കില്ല. കാറിൽ നിന്നും റോഡിലേക്ക് ഓയിൽ ചോർന്നു.
രണ്ട് കാറുകൾക്കൊപ്പം സ്കൂട്ടിയും അപകടത്തിൽ പെട്ടെങ്കിലും കാര്യമായ പരിക്കില്ലെന്നാണ് വിവരം. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments