കാർഷിക കോളേജിലേക്ക് എസ്.എഫ്.ഐ ഇന്ന് ഉച്ചക്ക്
നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് കോളേജിൻ്റെ അകത്ത് കയറി വരാന്തയിൽ കുത്തിയിരിന്ന് പ്രതിഷേധിച്ചു. കാർഷിക സർവകലാശാല ഫീസ് ഉയർത്തിക്കാട്ടി എസ്.എഫ്. ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രകടനമായെത്തിയ നൂറ് കണക്കിന് പ്രവർത്തകരെഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. ഇതിനിടയിൽ ഒരു കൂട്ടം പ്രവർത്തകർ മതിലിൽ കൂടി ചാടി കടന്നും മറ്റൊരു വഴിയിൽ കൂടിയും അകത്ത് കയറി കോളേജിൻ്റെ വരാന്തയിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
0 Comments