Ticker

6/recent/ticker-posts

കല്ലൂരാവി വാർഡിൽ മുസ്ലീം ലീഗിൽ രണ്ട് പേരുകൾ, സവാദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരുവിഭാഗം

കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭ 38കല്ലൂരാവി വാർഡിൽ മുസ്ലീം ലീഗിൽ രണ്ട് പേരുകൾ ഉയർന്നു. സവാദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നു. സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ സവാദ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുമെന്നാണ് സൂചന.  കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറിയാണ് സവാദ് കല്ലൂരാവി. സെവൻസ്റ്റാർ അബ്ദുൾ റഹ്മാനാണ് നിലവിൽ കല്ലുരാവി വാർഡിലെ കൗൺസിലർ. കല്ലൂരാവി
 ഇത്തവണ വനിത വാർഡ് ആകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വാർഡ് ജനറലായതോടെയാണ് രണ്ട് പേരുകൾ ഉയർന്നത്.
സെവൻസ്റ്റാർ തുടരട്ടെയെന്ന് ഒര ഒരു വിഭാഗം പറയുന്നു. എന്നാൽ ചെറുപ്പക്കാർക്ക് അവസരം നൽകണമെന്നും സവാദിന് അവസരം നൽകണമെന്നും പാർട്ടിയിലെയുവനിരയടക്കം ആവശ്യവുമായി രംഗത്ത് വന്നു. സവാദി ന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണവും ആരംഭിച്ചു. പ്രചരണപാട്ടും പോസ്റ്ററും സോഷ്യൽ മീഡയയിൽ സജീവമായി. പാർട്ടി സീറ്റ് നിഷേധിച്ചാൽ സവാദ് റിബൽ സ്ഥാനാർത്ഥിയാകുന്നത് ഗുണമാവുക എൽ.ഡി.എഫിനാണ്. കഴിഞ്ഞ തവണ 50 ഓളം വോട്ടുകൾക്ക് നഷ്ടപ്പെട്ട കല്ലൂരാവി വാർഡ് പിടിക്കാൻ എൽ.ഡിഎഫ് ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Reactions

Post a Comment

0 Comments