2,95000രൂപ പിൻവലിച്ച് രണ്ടാം പ്രതിക്ക്
കൈമാറി ഇടപാട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗൾഫിൽ ജോലി ചെയ്യുന്ന ഷരീഫിൽ നിന്നും ലഭിച്ചതാണെന്നും പണം മറ്റൊരാൾക്ക് നൽകാൻ പറഞ്ഞതിനാൽ നൽകിയെന്നാണ് പറഞ്ഞത്. ഇരുപതിനായിരം രൂപ കമ്മീഷൻ തുകയായി ലഭിച്ചതായും പറഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി കോട്ട മലയിലെ വിപിൻ വിജയനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ 30 ന് കേരള ഗ്രാമീൺ ബാങ്കിൽ നടന്ന അക്കൗണ്ടുമായി ബന്ധപെട്ടാണ് കേസ്. 254233 രൂപയുടെ ഇടപാടുമായി ബന്ധപെട്ടാണ് കേസ്. വിപിൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കോഴികച്ച വടത്തിന് തുടങ്ങിയ അക്കൗണ്ടാണെന്നും 47 51 രൂപ രണ്ട് തവണകളായി അയച്ചു കിട്ടിയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. വിദ്യാനഗർ പൊലീസ് മൂന്ന് കേസുകളും റജിസ്ട്രർ ചെയ്തു. മധൂർ ഇസ്സത്ത് നഗറിലെ മൊയ്തീൻ സഹിർ
33 , മുബു എന്നിവർക്കെതിരെ കേസെടുത്തു. ബാങ്ക് ഓഫ് ഇൻഡ്യ കാസർകോട് ബ്രാഞ്ചിലെ അക്കൗണ്ട് വഴി മൂന്ന് തവണകളിലായി നടന്ന 20 ലക്ഷം രൂപയുടെ ഇടപാടിലാണ് കേസ്. രണ്ട് തവണ 9 ലക്ഷം വീതവും ഒരു തവണ 210000 രൂപയുടെയും ഇടപാട് നടന്നതായി കണ്ടെത്തി. രണ്ടാം പ്രതി മുബു അയച്ചതാണെന്നും ചെക്ക് വഴി തിരികെ നൽകിയതിന്
കമ്മീഷനായി 20000 രൂപ ലഭിച്ചെന്നും സഹീർ പൊലീസിനോട് പറഞ്ഞു. 2024 ജൂൺ 13 ന് ആയിരുന്നു ഇടപാട്. ചെങ്കള ബേർക്കയിലെ സി.എം ഷഹാദ് അബ്ദുള്ള 27, നെല്ലിക്കുന്നിലെ ഷാഹിദ് ഷിബിൽഷഎന്നിവർക്കെതിരെ മറ്റൊരു കേസും വിദ്യാനഗർ പൊലീസ് റജിസ്ട്രർ ചെയ്തു . രണ്ടാം പ്രതി അയച്ച പണം ഓൺലൈനായി കൈപ്പറ്റി കഴിഞ്ഞ ജൂൺ 4 ന് ചെക്ക് വഴി പിൻവലിച്ചെന്ന് കണ്ടെത്തിയാണ് നടപടി. 50 7533 രൂപയുടെ ഇടപാടുമായി ബന്ധപെട്ടാണ് കേസ്. പണമുടമകമ്മിഷൻ നൽകിയെന്ന് ഷഹാദ് പൊലീസിനോട് പറഞ്ഞു. എടനീർചപ്പാടിയിലെ
ഖൈറുന്നിസ 52, അബ്ദുൾ ജുനൈദ് 34 എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments