കാസർകോട്:കള്ളന്മാരെന്ന സംശയത്തിൽ രണ്ട് പേരെ പിടികൂടി നാട്ടുകാർ പൊലീസിലേൽപ്പിച്ചു. മോഷ്ടിക്കാൻ വന്നവരെന്ന സംശയത്തിൽ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തലപ്പാടി പഴയ പെട്രോൾ പമ്പിന് സമീപത്ത് നിന്നും ഇന്ന് പുലർച്ചെ 4.30 മണിയോടെയാണ് രണ്ട് യുവാക്കൾ പിടിയിലായത്. ബാറ്ററിയും ഡീസലും മോഷ്ടിക്കാൻ വന്നവരാണെന്ന സംശയത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. മഞ്ചേശ്വരം പൊലീസെത്തി ഇരുവരെയും മുൻകരുതൽ അറസ്റ്റ് ചെയ്തു. ആദർശ് നഗർ, മണ്ണംകുഴി സ്വദേശികളാണ് പിടിയിലായത്.
0 Comments