കാഞ്ഞങ്ങാട് :ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റതിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അതിഞ്ഞാലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ഓട്ടോ യാത്രക്കാരായ അജാനൂർ സ്വദേശികളായ അടോട്ടെ പി. മഹേഷ് 41,ശ്രീനന്ത 35, പ്രമോദ് 38, അജയൻ40 എന്നിവർക്കാണ് പരിക്കേറ്റത്. മഡിയൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു.
0 Comments