Ticker

6/recent/ticker-posts

കാറിൻ്റെ ഗ്ലാസ് തകർത്ത് ബാറ്ററി കവർച്ച ചെയ്തു

കാഞ്ഞങ്ങാട് : റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ ഗ്ലാസ് തകർത്ത് ബാറ്ററി കവർച്ച ചെയ്തു. കാറിനകത്ത് കയറിയ മോഷണ സംഘം ബോണറ്റ് തുറന്ന ശേഷം ബാറ്ററി കവരുകയായിരുന്നു. തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട കാറിലാണ് മോഷണം.പേരാവൂർ സ്വദേശി പി.എം.ശം സീറിൻ്റെ കാറിൽ നിന്നുമാണ് 5200 രൂപ വില വരുന്ന ബാറ്ററി മോഷണം പോയത്. ഇന്നലെ വൈകീട്ട് നിർത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെ 
7 ന് ആണ് മോഷണ വിവരം അറിയുന്നത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments