കാഞ്ഞങ്ങാട് : പെൺകുട്ടിയെ മാറിടത്തിൽ കയറി പിടിച്ച് പീഡിപ്പിച്ച കേസിൽമൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. മാണിയാട്ട് സ്വദേശി പ്രതീഷിനെയാണ് ഹോസ്ദുർഗ് പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനാണ്. ചീമേനി പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാറിടത്തിൽ കയറി പിടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കെതിരായ ശിക്ഷ കോടതി പിന്നീട് പറയും. 2023 ലാണ് സംഭവം. കുററക്കാരനെന്ന് കണ്ടെത്തിയതോടെ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ അടച്ചു. ചീമേനി എസ്.ഐ ആയിരുന്ന അജിത അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസാണിത്.
0 Comments