Ticker

6/recent/ticker-posts

റിയൽ ഓണം പൊന്നോണം വിജയികൾക്ക് സമ്മാനം നൽകി

 കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആൻഡ്‌ വിൻ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ വിജയികൾക്ക് കാഞ്ഞങ്ങാട് ഷോറൂമിൽ  സമ്മാനദാനം നടത്തി. കവയത്രിയും അധ്യാപികയുമായ പി.ശുഭ  സമ്മാനദാന ചടങ്ങ് നിർവഹിച്ചു. ഒന്നാം സമ്മാനമായ എ.സി. ബബിത ഏറ്റുവാങ്ങി. രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ  സെബാസ്റ്റ്യനും മൂന്നാം സമ്മാനമായ ടെലിവിഷൻ സിദ്ധാർത്തും നാലാം സമ്മാനമായ മൈക്രോവേവ് ഓവൻ പി. കെ. ചന്ദ്രശേഖരനും അഞ്ചും ആറും സമ്മാനങ്ങളായ  ഗോൾഡ് കോയിനുകൾ ശ്രീലക്ഷ്മി, മുനീറ എന്നിവരും ഏഴാം സമ്മാനമായ ഗ്യാസ് സ്റ്റൗ വൈഗയും എട്ടാം സമാനമായ ട്രോളി ബാഗ് പി. വിജയനും ഏറ്റുവാങ്ങി. ചടങ്ങിൽ റിയൽ മാനേജിംഗ് ഡയറക്ടർ സി.പി.ഫൈസൽ, പി. ആർ. ഒ മൂത്തൽ നാരായണൻ, ജയശ്രീ, പ്രശാന്ത്, ശ്രീജേഷ്,അസ്ലം  എന്നിവർ സംസാരിച്ചു.റിയൽ ഹൈപ്പർമാർക്കറ്റ്, റിയൽ സിൽക്സ് ജീവനക്കാരും മറ്റ് ഉപഭോക്താക്കളും സംബന്ധിച്ചു.
Reactions

Post a Comment

0 Comments