കാഞ്ഞങ്ങാട് :വീട്ടമ്മയെ കുളിമുറിയിൽ കയറി മാനഭംഗപെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ ചീർക്കയത്തെ മൗഗ്ലി നാരായണൻ 55 ആണ് അറസ്ററിലായത്.
ചിറ്റരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ രാത്രി കുളിമുറിയിൽ പോയ സമയത്ത് കൈയിൽ കയറി പിടിച്ചു മാന ഭംഗ പെടുത്തിയ കേസിലാണ് മൗഗ്ലി നാരായണൻ എന്ന ചീർക്കയത്തെ നാരായണൻ പിടിയിലായത്. ചിറ്റാരിക്കൽ എസ്.ഐ
മധുസൂദനൻ മടിക്കൈ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ചീമേനി തുടങ്ങി സ്റ്റേഷനുകളിൽ അനധികൃത മായി തോക്ക് കൈവശം വെച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. നാട്ടിൽ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാൽ കാപ്പ കേസ് ചുമത്തിയിരുന്നു.
0 Comments