Ticker

6/recent/ticker-posts

പൂച്ചക്കാട് നിന്നും രാത്രി പത്ത് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി സംശയം

കാഞ്ഞങ്ങാട് : പള്ളിക്കര പൂച്ചക്കാട് രാത്രി പത്ത് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി സംശയം. ഇന്നലെ രാത്രി 8 മണിയോടെ കല്ലിങ്കാലിലെ ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങി പൂച്ചക്കാട്ടെ വീട്ടിലേക്ക് നടന്നു വരവെയാണ് സംഭവം. സംസ്ഥാന പാതക്കരികിൽ കൂടി നടന്ന് വരവെ
 പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയിൽ എത്തിയപോൾ ഒരു വാൻ വന്ന് കുട്ടിയുടെ അടുത്ത് നിർത്തി. നാലഞ്ച് പേർ വാനിൽ ഉണ്ടായിരുന്നതായി കുട്ടി പറയുന്നു. മാസ്കോ, മുഖമൂടിയോ ധരിച്ചിരുന്നു. പെട്ടന്ന് വാഹനം നിർത്തിയ സംഘം കുട്ടിയോട് പിതാവിൻ്റ മൊബൈൽ നമ്പറും വാട്സാപ്പ് നമ്പറും ചോദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ അറിയുമോ എന്നും സംഘം ചോദിച്ചതായി കുട്ടി പറയുന്നു. വാഹനത്തിൻ്റെ പിന്നിലെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങാൻ ശ്രമിക്കുന്ന സമയം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം കുട്ടി വീട്ടിലെത്തി അറിയിച്ചു. രാത്രി തന്നെ ബേക്കൽ പൊലീസിലെത്തി വിവരം നൽകി. പൊലീസ് രാത്രി സ്ഥലത്തെത്തി അന്വേഷണം നടത്തി. കാസർകോട് ഭാഗത്തേക്കാണ് വാഹനം ഓടിച്ചു വന്നത്.
സി. സി. ടി . വി ഉൾപെടെ നാട്ടുകാർ പരിശോധിക്കുകയാണ്. വാഹനത്തിൻ്റെ തെന്ന് കരുതുന്ന ഒരു സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ നാട്ടുകാരും ഭീതിയിലായി.
Reactions

Post a Comment

0 Comments