Ticker

6/recent/ticker-posts

സ്കൂൾ വിട്ട ശേഷം എട്ടാം ക്ലാസുകാരായ രണ്ട് വിദ്യാർത്ഥികളെ കാണാതായി

കാഞ്ഞങ്ങാട് :സ്കൂൾ വിട്ട ശേഷം എട്ടാം ക്ലാസുകാരായ രണ്ട് വിദ്യാർത്ഥികളെ കാണാതായി. രാത്രിയായിട്ടും കുട്ടികൾ വീട്ടിലെത്തുകയോ അന്വേഷണത്തിൽ കണ്ടെത്താനാകാതെ വന്നതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
ചെറുവത്തൂർ കാടങ്കോട് ജി.എഫ്. വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ ചെറുവത്തൂരിലെ ഷാഹിദയുടെ മകൻ ഷാബിക് 13, മടക്കരയിലെ ടി.പി . നൗഷാദിൻ്റെ മകൻ പി. മുഹമ്മദ് ഇജിലാൽ 13 എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 4.05 മുതലാണ് കാണാതായത്. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments