Ticker

6/recent/ticker-posts

അജാനൂർ കടപ്പുറത്ത് തോണി മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറത്ത് തോണി അപകടം. മൽസ്യബന്ധനത്തിന് പോയ തോണിയാണ് നടുകടലിൽ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകട വിവരം കരയിലെത്തിയത്. തുടർന്ന് കാഞ്ഞങ്ങാട് ഫയർ ഫോഴ്സിൻ്റെ ആംബുലൻസ് കരയിൽ സജ്ജീകരിച്ച് നിർത്തി.11.30 മണിയോടെയാണ് അപകടത്തിൽ പെട്ടവരെ കരക്കെത്തിച്ചത്. മൽസ്യബന്ധനത്തിനിടെ അപകടം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ജനീഷ് , ബാബു, രാമകൃഷ്ണൾ എന്നിവർക്കാണ്  പരിക്ക്.
ഫൈബർ തോണിയാണ് മറിഞ്ഞത്.
Reactions

Post a Comment

0 Comments