Ticker

6/recent/ticker-posts

കൃഷി സ്ഥലത്തേക്ക് പോയ ശേഷം കാണാതായ ആൾ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ഇന്നലെ രാവിലെ
കൃഷി സ്ഥലത്തേക്ക് പോയ ശേഷം കാണാതായ ആളെ ഇന്ന് രാവിലെ ബന്ധുവിന്റെ കൃഷി സ്ഥലത്ത് മരത്തിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
 ഭർത്താവിനെ കാൺമാനില്ലെന്ന 
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മുന്നാട് അരിങ്ങാടിലെ കുഞ്ഞമ്പു 51 വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ ഭാര്യ വിനീഷ പരാതി നൽകുകയായിരുന്നു. ബേഡകം പൊലീസാണ് കേസെടുത്തത്.
കര്‍ഷകനായിരുന്നു. നേരത്തെ പ്രവാസിയായിരുന്നു.
മാതാവ്; മാണി.
  മക്കള്‍: അക്ഷയ്, അര്‍ജുന്‍. സഹോദരങ്ങള്‍: നാരായണി, നാരായണന്‍ അരിങ്ങാട് ,ദേവി, രോഹിണി ,നളിനി.



Reactions

Post a Comment

0 Comments