Ticker

6/recent/ticker-posts

മകൻ്റെ കുത്തേറ്റ് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട് :മകൻ്റെ കുത്തേറ്റ് സാരമായ പരിക്കുകളോടെ പിതാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വീട്ടിൽ ആണ് പിതാവിന് കുത്തേറ്റത്. ചിറ്റാരിക്കാൽ സ്വദേശിക്കാണ് കാലിന് കുത്തേറ്റത്. വിവര മറിഞ്ഞ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. മകൻ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ പൊലീസ് യുവാവിനെ സ്വകാര്യ മാനസികാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments