Ticker

6/recent/ticker-posts

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലായിരുന്ന വെള്ളിക്കോത്തെ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലുണ്ടായ
വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലായിരുന്ന വെള്ളിക്കോത്തെ യുവാവ് മരിച്ചു. അജാനൂർ വെള്ളിക്കോത്തെ കെ.അബ്ബാസിൻ്റെ മകൻ ഹൈദർ അലി 48 ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു അപകടം. നടന്ന് പോകുന്നതിനിടെ കാഞ്ഞങ്ങാട് ടൗണിൽ വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ് കഴിഞ്ഞ ജൂൺ 18  ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ ചികിൽസയിൽ കഴിയവെ കഴിഞ്ഞ മാസം 29 ന് നില വീണ്ടും ഗുരുതരമായി. മംഗലാപുരം ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ചികിൽസയിൽ കഴിയവെ ഇന്നലെ സന്ധ്യയോടെ ശ്വാസ തടസമുണ്ടായി മരിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments