Ticker

6/recent/ticker-posts

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി പൂർത്തിയാക്കാനായില്ല,മാറ്റിവെച്ചു

നീലേശ്വരം : കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ ഇന്ന്
വൈകീട്ട് നടന്ന
 ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി പൂർത്തിയാക്കാനായില്ല. മൽസരം നിർത്തി വച്ചു. മൽസരം പുരോഗമിക്കുന്നതിനിടെ ഒരു മൽസരത്തിൽ
ടൈമർ ഓൺ ചെയ്യാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മൽസരം തടസപെടുകയായിരുന്നു. വലിയ ജനാവലി മൽസരം കാണാനെത്തിയിരുന്നു.
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു.  
ജില്ലാ കലക്ടർ, കെ ഇമ്പശേഖർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ  നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ ജില്ലാ പഞ്ചായത്ത് അംഗം  സി. ജെ. സജിത്ത് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ടൂറിസം  ജോയിൻറ് ഡയറക്ടർ അഭിലാഷ് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് ഡിടിപിസി സെക്രട്ടറി ജെ. കെ. ജിജേഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നരലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50000 രൂപയും ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരുന്നു. 
Reactions

Post a Comment

0 Comments