കാസർകോട്:സമാന്തര ലോട്ടറി കച്ചവടം നടത്തുന്നതിനിടെ 4 പേർ പൊലീസ് പിടിയിലായി. കാസർകോട് കോട്ടക്കണ്ണി റോഡിലുള്ള കടയിൽ അനധികൃത ലോട്ടറി ഇടപാട് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാൽവർ സംഘം പിടിയിലായത്. ഷിറിബാഗിലു ഭഗവതി നഗർ സ്വദേശി രാധാകൃഷ്ണ
31,കുഡ്‌ലു ആർ ഡി നഗർ സ്വദേശി അഭിഷേക് കുമാർ32,പവൻ രാജ് സി ഷെട്ടി25, കോട്ടക്കണ്ണി എൻ ആർ എ റെസിഡൻഷ്യൽ ഏരിയ സ്വദേശി രാജപ്രസാദ് 36 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 26490 രൂപ പിടിച്ചെടുത്തിട്ടുണ്ട്. കേരള സംസ്ഥാന സർക്കാരിന്റെ ലോട്ടറി നിയമത്തിനു വിരുദ്ധമായി മൊബൈൽ ഫോണും കടലാസും മറ്റും ഉപയോഗിച്ച് പൊതു ജനങ്ങളിൽ നിന്നും പണം ശേഖരിച്ചു ഫോണിലൂടെ അയച്ചു കൊടുത്തും മറ്റുമാണ് ഇവരുടെ ഇടപാട്.
0 Comments