കാഞ്ഞങ്ങാട് :അഞ്ചംഗ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി കേസെടുത്തു. റോഡരികിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1380 രൂപ പിടികൂടി. മൈക്കയം റോഡ് ജംഗ്ഷനിൽ കൊന്നക്കാട് നിന്നും ഇന്ന് വൈകീട്ട് വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. വിനോദ് 44,അജയകുമാർ 46 , കുഞ്ഞിരാമൻ 49, ഗംഗാധരൻ 50, രാമചന്ദ്രൻ 60 എന്നിവരാണ് പിടിയിലായത്.
0 Comments