അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ കോടതി ഇന്നലെ കുറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തർജനം എന്നിവരെയാണ് ഇന്ന് കോടതി ശിക്ഷിച്ചത്. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപെട്ടത്. പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇന്നലെ തന്നെ
നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2013 ൽ ആണ് കേസിനാസ്പദമായ സംഭവം . ആറ് വയസുകാരി അതിഥിയെ മർദിക്കുകയും ക്രൂരമായി പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിട്ടുമായിരുന്നു ഇരുവരും ചേർന്ന് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ.അതിഥിയുടെ സഹോദരന്റേതുൾപ്പടെയുള്ളവരുടെ സാക്ഷിമൊഴി കേസിൽ നിർണായകമായി. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് ഇവർ തന്നെയാണ് കുറ്റക്കാരെന്ന നിരീക്ഷണത്തിലേക്ക് ഹൈക്കോടതി എത്തിയത്.
0 Comments