കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷൻ പരിസരത്ത് കാറിൻ്റെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് സി.സി.ടി.വി ഉൾപെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്ന് ഉച്ചയോടെയാണ് പ്രതികൾ അറസ്റ്റിലായത്. പിലിക്കോട് മട്ടലായിലെ കെ. റോബിൻ എന്ന സച്ചു 20, മട്ടലായിലെ എ. ഷാനിൽ 28 എന്നിവരാണ് അറസ്റ്റിലായത്.
തൃക്കരിപ്പൂർ
റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ ഗ്ലാസ് തകർത്ത് ബാറ്ററി കവർച്ച ചെയ്യുകയായിരുന്നു. കാറിനകത്ത് കയറിയ മോഷണ സംഘം ബോണറ്റ് തുറന്ന ശേഷം ബാറ്ററി കവരുകയായിരുന്നു.
പേരാവൂർ സ്വദേശി പി.എം.ശം സീറിൻ്റെ കാറിൽ നിന്നുമാണ് 5200 രൂപ വില വരുന്ന ബാറ്ററി മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകീട്ട് നിർത്തിയിട്ടതായിരുന്നു. രാവിലെ
7 ന് ആണ് മോഷണ വിവരം അറിയുന്നത്. ചന്തേര പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
0 Comments