വോട്ട് തള്ളുന്നതിനെ ചൊല്ലി തർക്കവും ബഹളവുമായതോടെ അജാനൂർ പഞ്ചായത്തിൽ പൊലീസ് കാവലിൽ ഹിയറിംഗ്. ഇന്നലെയും ഇന്നും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹിയറിംഗ് പൂർത്തിയാക്കിയത് ഹോസ്ദുർഗ് പൊലീസിന്റെ കാവലിലായിരുന്നു. ഇന്നലെ ഹിയറിംഗിൽ എൽ.ഡിഎഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായതോടെ പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിളിച്ചു. ഇന്ന് രാവിലെയും ചിലതർക്കമുണ്ടായി. ആയിരത്തോളം വോട്ടുകൾ തള്ളണമെന്ന് ആവശ്യപെട്ടുള്ള പരാതികളാണ് ഹിയറിംഗിനെത്തിയത്. വളരെ ഏറെ വോട്ടുകൾ ഇതിനോടകം തള്ളികളഞ്ഞു. വോട്ട് തള്ളുന്നതിനെതിരെയു.ഡി എഫ് രംഗത്ത് വന്നു. താമസമില്ലാത്തവരുടെയും ഇരട്ട വോട്ടുകളുമാണ് തള്ളുന്നതെന്ന് എൽ.ഡി.എഫ് പറയുന്നു. കടുത്ത മൽസരം നടക്കുന്ന 19 ,ഒന്ന് വാർഡുകളിലാണ് കൂടുതൽ പരാതികളും തർക്കവും നിലനിൽക്കുന്നത്. നാളെ ഹിയറിംഗ് പൂർത്തിയാവും.
0 Comments